പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് തീയതി മാറ്റി

plus1
 


സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് തീയതി മാറ്റി. വ്യാഴാഴ്ച്ച നടത്താനിരുന്ന അലോട്ട്‌മെന്റ് വെള്ളിയാഴ്ച  നടത്താനാണ് തീരുമാനം എന്ന് വിദ്യാഭ്യാസ വകുപ്പ്  അറിയിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലൊന്നും മാറ്റമില്ല.

ഒരു ട്രയല്‍ അലോട്ട്‌മെന്റും മൂന്ന് മുഖ്യ അലോട്ട്‌മെന്റുകളുമാണ് ഉണ്ടാവുക. ആദ്യ അലോട്ട് മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തും. ക്ലാസുകള്‍ ഓഗസ്റ്റ് 22ന് തുടങ്ങും. സെപ്തംബര്‍ 30 ഓടുകൂടി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാണ്  ഉദ്ദേശിക്കുന്നത്. 

സിബിഎസ്ഇ, ഐസിഎസ്‌സി വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് ഇത്തവണത്തെ പ്രവേശനം വൈകിപ്പിച്ചത് . ഇത് അടിസ്ഥാനമാക്കിയാണ് പ്രവേശനത്തിനുള്ള മറ്റ് നടപടികളുടെ സമയക്രമം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പരിഷ്‌കരിച്ചത്.