അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി കർഷകന് പരിക്ക്
Fri, 13 Jan 2023

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി കർഷകന് ഗുരുതര പരിക്ക്.ഷോളയൂർ മൂലഗംഗൽ ഊരിലെ വീരനാണ് (68) പരിക്കേറ്റത്. വനാതിർത്തിയിൽ പശുക്കളെ തീറ്റുന്നതിനിടെ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.