കോതമംഗലത്ത് ബന്ധുക്കളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

[
 എറണാകുളം കോതമംഗലത്ത് ബന്ധുക്കളായ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. പൂയംകുട്ടിക്ക് സമീപം കണ്ടൻപാറ ഭാഗത്താണ് അപകടം ഉണ്ടായത്.കുട്ടമ്പുഴ കൂവപ്പാറ സ്വദേശി അലി (17), വണ്ണപ്പുറം സ്വദേശി ആബിദ് (14) എന്നിവരാണ് മുങ്ങി മരിച്ചത്. പൂയംകുട്ടി, കണ്ടൻപാറ ഭാഗത്ത് ബന്ധുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികൾ.