മലപ്പുറത്ത് വള്ളം മറിഞ്ഞ് രണ്ടു മരണം; രണ്ടു പേർക്കായി തിരച്ചിൽ

drown
 

മലപ്പുറം: പുറത്തൂര്‍ കളൂരില്‍ കക്ക വാരുന്നതിനിടെ പുഴയില്‍ തോണി മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. റുഖിയ, സൈനബ എന്നിവരാണ് മരിച്ചത്. രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. അബൂബക്കര്‍, സലാം എന്നിവര്‍ക്കു വേണ്ടിയാണ് തിരച്ചില്‍.
 

ഇന്ന് വൈകീട്ട് 8 മണിയോടെയാണ് സംഭവം. ഏഴംഗസംഘമാണ് കക്ക വരാന്‍ പുഴയില്‍ പോയത്. കക്ക വാരി തിരിച്ച് വരുന്നതിനിടയിലാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. 

മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രക്ഷപ്പെട്ടവര്‍ ആലത്തിയൂര്‍ ഇബിച്ചി ബാവ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നാട്ടുകാര്‍, പൊലീസ്, റവന്യൂ സംഘങ്ങളുടെ നേതൃത്വത്തില്‍ രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.