കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

train
 

കോഴിക്കോട്: കോഴിക്കോട് കല്ലായിയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയം സ്വദേശി സുബൈര്‍ എന്ന സുധീര്‍ ആണ് മരിച്ചവരില്‍ ഒരാള്‍. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

കല്ലായ് റെയില്‍വേ സ്റ്റേഷന് സമീപം രാവിലെ എട്ടരയോടെയാണ് ദാരുണമായ സംഭവം നടന്നത്. കണ്ണൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കടന്ന് പോകുമ്പോള്‍ പാളത്തിന് സമീപം നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മരിച്ചവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടം നടന്ന സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തി.