ലോറി ബൈക്കുകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

accident

 

കൊച്ചി: എറണാകുളം ചേരാനെല്ലൂരില്‍ ലോറി ബൈക്കുകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ ലിസ ആന്റണി, നസീബ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇരുചക്ര വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ലോറിയുടെ രാജസ്ഥാന്‍ സ്വദേശിയായ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.