സ്‌കൂള്‍ ബസ് സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
Fri, 13 Jan 2023

കാസര്‍കോട് : കാസര്‍കോട് സ്‌കൂള്‍ ബസ് സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കോളേജ് വിദ്യാര്‍ത്ഥികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരം മിയപദവിയിലാണ് അപകടമുണ്ടായത്. കുന്നില്‍ സ്‌കൂളിലെ കുട്ടികളുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.