ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നേട്ടം;പറവുർ മണ്ഡലത്തിൽ ബിജെപിയുടെ സിറ്റിങ്ങ്‌ വാർഡ്‌ എൽഡിഎഫിന്

ldf
 സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നേട്ടം. പറവുർ മണ്ഡലത്തിൽ ബിജെപിയുടെ സിറ്റിങ്ങ്‌ വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു.യുഡിഎഫ് 13  എൽഡിഎഫ് 11 ബിജെപി 4 മറ്റുള്ളവർ 1 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില. 

കോൺഗ്രസ്‌ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായി. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ മണ്ഡലമാണിത്.പറവുർ നഗരസഭയിലെ പതിനാലാം വാർഡ് വാണിയക്കാട് വാർഡിലാണ്‌ എൽഡിഎഫിലെ നിമിഷ ജിനേഷ്  160 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്‌. എൽഡിഎഫ്‌ 448 വോട്ടും ബിജെപി 288 വോട്ടും നേടിയ ഇവിടെ കോൺഗ്രസിന്‌ കിട്ടിയത്‌ 207 വോട്ടുമാത്രമാണ്.