റോഡില്‍ അപ്രതീക്ഷിത അതിഥി, രക്ഷപെടാനുള്ള ശ്രമത്തില്‍ ബൈക്ക് മറിഞ്ഞ് കാട്ടാനയുടെ മുന്നിലേക്ക്; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

elephant
 


മൂന്നാര്‍: മൂന്നാര്‍ ആനയിറങ്കലിനു സമീപം കട്ടാനയുടെ ആക്രമണത്തില്‍ നിന്ന് ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നു രാവിലെ ആറരയോടെയാണ് സംഭവം.

കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിലെ വളവ് തിരിഞ്ഞ് വന്ന സ്‌കൂട്ടര്‍ യാത്രികനാണ് കാട്ടാനയുടെ മുന്നില്‍പെട്ടത്. രക്ഷപെടാനുള്ള ശ്രമത്തിനിടെ യുവാവ് ബൈക്ക് മറിഞ്ഞ് ആനയുടെ മുന്നിലേക്ക് തന്നെ വീഴുകയായിരുന്നു.  ആന പാഞ്ഞടുത്തെങ്കിലും സമീപത്ത് നിന്ന ആളുകള്‍ ബഹളമുണ്ടാക്കിയതോടെ ആന ആക്രമിക്കാതെ മാറി പോയി. ശങ്കരപാണ്ഡിമെട്ടില്‍ നിന്ന് ചിന്നക്കനാല്‍ ഭാഗത്തേക്ക് റോഡിലൂടെ നടന്നു പോകുകയായിരുന്ന ചക്കക്കൊമ്പന്‍ എന്ന ആനയുടെ മുന്നില്‍ നിന്നാണ് യാത്രക്കാരന്‍ രക്ഷപെട്ടത്.