നഗര വസന്തം; മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Y

 ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും ചേര്‍ന്നു തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിച്ച നഗര വസന്തം പുഷ്പമേളയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡിന് കലാ കൗമുദിയിലെ ബി.വി. അരുണ്‍കുമാര്‍ അര്‍ഹനായി. ദൃശ്യമാധ്യത്തിലെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡിന് മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ഷിജോ കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. ദ ന്യൂ എന്ത്യന്‍ എക്‌സ്പ്രസിലെ വിന്‍സന്റ് പുളിക്കനാണ് മികച്ച ഫൊട്ടോഗ്രാഫര്‍. മികച്ച ദൃശ്യമാധ്യമ ക്യാമറാമാനുള്ള അവാര്‍ഡിന് മീഡിയ വണ്‍ ക്യാമറാമാന്‍ സാദിഖ് പാറക്കല്‍ അര്‍ഹനായി.

അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിങ്ങിന് കേരള കൗമുദിയിലെ ആര്‍.കെ. രമേശും ഫൊട്ടോഗ്രഫിക്ക് മെട്രോ വാര്‍ത്തയിലെ കെ.ബി. ജയചന്ദ്രനും പ്രത്യേക ജൂറി പരാമര്‍ശം നേടി. ഇന്ത്യ ടുഡേയിലെ ചന്ദ്രന്‍ ആര്യനാടിനാണ് ദൃശ്യമാധ്യമ രംഗത്തെ ക്യമാറാമാനുള്ള മികച്ച ജൂറി പരാമര്‍ശം ലഭിച്ചത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടിങ്ങിന് തലസ്ഥാന വാര്‍ത്തയും ഫൈറ്റര്‍ മീഡിയയും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. നാളെ (08-01-2023) വൈകിട്ട് നാലു മണിക്ക് ഹോട്ടല്‍ സൗത്ത് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍വച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അവാര്‍ഡുകള്‍ സമ്മാനിക്കും.

Y

HJ

TY

YT

43

R