ഗ​വ​ർ​ണ​ർ സ​ർ​ക്കാ​രി​ന്‍റെ ക​ണ്ണി​ലെ കരട്: വി ​മു​ര​ളീ​ധ​ര​ന്‍

v muraleedharan
 

ന്യൂ​ഡ​ൽ​ഹി: ഗ​വ​ർ​ണ​ർ സ​ർ​ക്കാ​രി​ന്‍റെ ക​ണ്ണി​ലെ ക​ര​ടാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. ഗ​വ​ർ​ണ​ർ പ​ല നേ​താ​ക്ക​ളെ​യും മ​ത​മേ​ധാ​വി​ക​ളെ​യു​മൊ​ക്കെ പോ​യി ക​ണ്ടി​ട്ടു​ണ്ട്. കൊ​ളോ​ണി​യ​ൽ ശൈ​ലി ഗ​വ​ർ​ണ​ർ തു​ട​ര​ണ​മെ​ന്ന് പ​റ​യു​ന്ന​തെ​ന്തി​നാ​ണ്. എ​ന്ത് ചെ​യ്താ​ലും കു​റ്റ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ​വ​ർ​ണ​ർ​ക്കെ​തി​രാ​യ വ​ധ​ശ്ര​മ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​തി​ക്കൂ​ട്ടി​ലാ​ണ്.​ ഗ​വ​ർ​ണ​റു​ടെ ആ​രോ​പ​ണ​ത്തി​നു മു​ഖ്യ​മ​ന്ത്രി​ക്ക് മ​റു​പ​ടി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഗ​വ​ര്‍​ണ​റെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് മൗ​നാ​നു​വാ​ദം ഉ​ണ്ടാ​യി​രു​ന്നു എ​ന്ന് വേ​ണം മ​ന​സി​ലാ​ക്കാ​ൻ. ഗ​വ​ർ​ണ​ർ പ​രാ​തി കൊ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. സ്വ​യം കേ​സെ​ടു​ക്ക​ണം. ഗ​വ​ർ​ണ​ർ ബി​ല്ല് ഒ​പ്പി​ടി​ല്ലെ​ന്ന് എ​വി​ടെ​യും പ​റ​ഞ്ഞ​ത് താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.
 

അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ സന്ദർശിച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും.

ഗവർണർ RSS സർ സംഘചാലകനെ സന്ദർശിച്ചത് എത്രത്തോളം തരം താഴുന്നുവെന്നതിന്റെ തെളിവാണെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. എന്തും പറയാമെന്ന നിലയിൽ ഗവർണർ എത്തിയെന്നും ഗോവിന്ദൻ പറഞ്ഞു.

വിവാദങ്ങൾ ഉണ്ടാക്കി മുന്നോട്ട് പോകാനാണ് ഗവർണർ ശ്രമിക്കുന്നതെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്.ഇല്ലാത്ത അധികാരങ്ങൾ ഉണ്ട് എന്ന് ഭാവിച്ച് വർഷങ്ങൾക്ക് മുമ്പ് കൊണ്ടുവന്ന നിയമങ്ങളെല്ലാം ഇപ്പോൾ ചോദ്യം ചെയ്യാം എന്ന നിലയിലാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും ഇത് നമ്മുടെ ജനാധിപത്യത്തിന് അപമാനമാണെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.