കെ- സ്വിഫ്റ്റ് സർവീസ് ഓപ്പറേഷൻ തലവനായി വി.എം. താജുദീൻ സാഹിബ് ചുമതലയേറ്റു

g

 തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വീണ്ടും വന്‍ അഴിച്ചുപണി. കെ-സ്വിഫ്റ്റ് സർവീസ് ഓപ്പറേഷൻ ചുമതലയിൽ നിന്നും ഷറഫ് മുഹമ്മദിനെ മാറ്റി. നോർത്ത് സോൺ എക്സിക്യുട്ടീവ് ഡയറക്ടറായാണ് സ്ഥലം മാറ്റം. ഇനി തൃശ്ശൂർ ഡി.റ്റി.ഒ വി.എം.

താജുദീൻ സാഹിബ് കെ- സ്വിഫ്റ്റ് സർവീസ് ഓപ്പറേഷൻ തലവനാകും. നോർത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി.സെബിക്കാണ് സെൻട്രൽ സോണിന്‍റെ ചുമതല നൽകിയിരിക്കുന്നത്.