വട്ടിയൂർക്കാവ് സംഘർഷം ; ഡിവൈഎഫ്‌ഐയിലെ നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു

google news
dyfi
 

തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ സിപിഎം-ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐയിലെ 2  നേതാക്കളെ സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. രാജീവ്, നിയാസ് എന്നിവര്‍ക്കെതിരെയാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. ആറു മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. പാര്‍ട്ടി കമ്മിഷന്‍ പ്രശ്‌നം അന്വേഷിക്കാനും തീരുമാനമായി. 

വട്ടിയൂര്‍ക്കാവിലെ സിപിഎമ്മിന്റെ ബ്രാഞ്ച് ഓഫീസ് ആണ് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തത്. ഓഫീസിലുണ്ടായിരുന്ന കസേരകള്‍ അടക്കമുള്ളവ അടിച്ചുതകര്‍ത്തു. ആക്രമണ സമയത്ത് ഓഫീസുണ്ടായിരുന്ന രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് വട്ടിയൂര്‍ക്കാവ് ലോക്കല്‍ കമ്മറ്റി യോഗം ചേര്‍ന്ന് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

Tags