ഡി ലിറ്റിന് താൻ അർഹനല്ല; പുരസ്കാരങ്ങൾക്ക് പുറകെ പോകുന്ന ആളല്ല താനെന്ന് വെള്ളാപ്പള്ളി

Vellappally Natesan on D Litt row
 

ആലപ്പുഴ: ഡി ലിറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. താൻ പുരസ്കാരങ്ങൾക്കു പുറകെ പോകുന്ന ആളല്ല. ഡി ലിറ്റിന് താൻ അർഹനല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആരും ഇക്കാര്യം തന്നെ അറിയിച്ചിട്ടില്ല. മാധ്യമ വാർത്തകളിലൂടെയാണു വിവരം അറിഞ്ഞത്. ആദരവും അവാർഡും ഭൂഷണമായി കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

നേരത്തെ, ഡി ലിറ്റ് സ്വീകരിക്കില്ലെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസലിയാറും വ്യക്തമാക്കിയിരുന്നു. 

വെള്ളാപ്പള്ളി നടേശനും കാന്തപുരം എ.പി അബൂബക്കർ മുസലിയാർക്കും ഡി ലിറ്റ് നൽകാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ നീക്കം വിവാദത്തിലായ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. വിസിയുടെ സാന്നിധ്യത്തിൽ ചേർന്ന സിൻഡിക്കറ്റ് യോഗത്തിലാണ് ഇരുവർക്കും ഡി ലിറ്റ് നൽകാനുള്ള പ്രമേയം ഇടതുപക്ഷ അംഗമായ ഇ. അബ്ദുറഹിമാൻ അവതരിപ്പിച്ചത്.