'കൈ​ക്കൂ​ലി​ക്ക് ഗൂ​ഗി​ൾ​പേ'; എം​വി​ഡി ഓ​ഫീ​സു​ക​ളി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട്

Vigilance Raid at RT offices
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മോ​ട്ട​ര്‍ വാ​ഹ​ന വ​കു​പ്പ് ഓ​ഫീ​സു​ക​ളി​ല്‍ വ്യാ​പ​ക ക്ര​മ​ക്കേ​ട്. വി​ജി​ല​ന്‍​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഏ​ജ​ന്‍റു​മാ​ര്‍ അ​ഴി​മ​തി പ​ണം ന​ല്‍​കു​ന്ന​ത് ഗൂ​ഗി​ള്‍ പേ ​ഉ​ള്‍​പ്പ​ടെ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണെ​ന്നും ക​ണ്ടെ​ത്തി.

പൊതുജനങ്ങളിൽനിന്നും ഏജന്റുമാർ മുഖേന മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് 53 ആർടിഒ–ജെആർടിഒ ഓഫിസുകളിൽ ‘ഓപ്പറേഷൻ ജാസൂസ്’ എന്ന പേരിൽ പരിശോധന നടത്തിയത്. കണ്ടെത്തിയ ക്രമക്കേടുകള്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം അറിയിച്ചു. വിശദമായ റിപ്പോർട്ട് തുടർ നടപടികൾക്കായി സർക്കാരിനു കൈമാറും.


 
കോട്ടയം ആർടി ഓഫിസിൽ ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി 1,20,000 രൂപ നൽകിയതായും, അടിമാലി ആര്‍ടി ഓഫിസില്‍ ഗൂഗിൾ പേ വഴി 97,000 രൂപ ഏജന്റുമാർ നൽകിയതായും വ്യക്തമായി. ചങ്ങനാശേരി ആർടി ഓഫിസിലെ ഉദ്യേഗസ്ഥനു ഡ്രൈവിങ് സ്കൂൾ ഏജന്റുമാർ വഴി ഗൂഗിൾ പേയിലൂടെ 72,200 രൂപ അയച്ചതായും കാഞ്ഞിരപ്പള്ളി ആർടി ഓഫിസിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്കു വിവിധ ഡ്രൈവിങ് സ്കൂൾ ഏജന്റുമാരിൽനിന്നും 15,790 രൂപ നൽകിയതായും കണ്ടെത്തി.


പ​രി​വാ​ഹ​ന്‍ വ​ഴി അ​പേ​ക്ഷ ന​ല്‍​കി​യാ​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഏ​ജ​ന്‍റു​മാ​ര്‍ വ​ഴി പ​ണം വാ​ങ്ങു​ന്നു​ണ്ട്. പ​ണം ന​ല്‍​കു​ന്ന​വ​രു​ടെ അ​പേ​ക്ഷ തി​രി​ച്ച​റി​യാ​ന്‍ പ്ര​ത്യേ​ക അ​ട​യാ​ളം ന​ല്‍​കും.

ഏ​ജ​ന്‍റു​മാ​രു​ടെ സ്ഥാ​പ​ന​ങ്ങ​ള്‍, ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് എ​സ്പി​മാ​ര്‍ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്ക് കൈ​മാ​റും.
 
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ 9447789100 എന്ന വാട്സാപ് നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർഥിച്ചു.