കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു ; രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാൻ സർക്കാർ

covid
 

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് രജിസ്റ്റര്‍ ചെയ്ത പോലീസ് കേസുകള്‍  പിന്‍വലിക്കാൻ സർക്കാർ. ഇതിനായി  മുഖ്യമന്ത്രി ഈ മാസം 29ന് ഉന്നതതല യോഗം വിളിച്ചു.  ഗൗരവമേറിയ കേസുകള്‍ ഒഴികെ മറ്റ് 12 ലക്ഷത്തിലേറെ കേസുകളില്‍ ബഹുഭൂരിപക്ഷവും പിന്‍വലിക്കും. 

കേരള സര്‍ക്കാര്‍ പാസാക്കിയ പകര്‍ച്ചാ വ്യാധി നിയന്ത്രണ നിയമം അനുസരിച്ച് കൊവിഡ് കാലത്ത്  രണ്ടുവര്‍ഷത്തിനിടെ ഏഴു ലക്ഷം കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയത്.  കോടതികളിലുണ്ടാവുന്ന തിരക്കും സമയനഷ്ടവും പോലീസിന്റെ അമിത ജോലിഭാരവുംകൂടി കണക്കിലെടുത്താണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. 

മാസ്‌ക്ക് ധരിക്കാത്തതിനും ക്വാറന്റൈന്‍ ലംഘിച്ചതിനും മറ്റും 500 രൂപ മുതല്‍ 25,000 രൂപവരെ പിഴയീടാക്കാവുന്ന പെറ്റിക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തവയില്‍ കൂടുതലും. ഇവയെല്ലാം പിന്‍വലിക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 35 കോടിയിലധികം രൂപയാണ് പോലീസ് പിഴ ചുമത്തിയത്. പിഴ മിക്കവരും അടച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.