വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിലച്ചു;സർക്കാരിനെതിരെ അദാനി ഗ്രൂപ്പിന്റെ ഹർജി ഇന്ന് പരിഗണിക്കും

vizhinjam
 

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പോലീസ് സുരക്ഷ നല്‍കണമെന്ന കോടതി ഉത്തരവ് നടപ്പാക്കില്ലെന്നു ചൂണ്ടിക്കാട്ടി  അദാനി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.തുറമുഖ നിര്‍മ്മാണം നിലച്ചുവെന്ന് ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.  

വിഴിഞ്ഞത്ത് പോലീസ് സംരക്ഷണം നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണം. കേരള പൊലീസിന് സംരക്ഷണം കൊടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കേന്ദ്രത്തിന്റെ സഹായം തേടാമെന്നും തുറമുഖ നിര്‍മ്മാണ പ്രദേശത്തേക്ക് സമരക്കാര്‍ അതിക്രമിച്ച് കടക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ സര്‍ക്കാർ പാലിച്ചില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.പ്രോജക്ട് സൈറ്റില്‍ വരുന്ന ഉദ്യോഗസ്ഥരെയും  തൊഴിലാളികളെയും തടയാന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ല. പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.