വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകും

vizhinjam
 

വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ച് സമരസമിതി. അന്തിമ വിധിയിൽ പ്രതീക്ഷയെന്ന് രൂപതാ വികാരി ജനറൽ മോൺ. യൂജിൻ പെരേര പറഞ്ഞത് .സമരക്കാർക്ക് സമരം ചെയ്യാനുള്ള അവകാശവുമുണ്ടെന്നും കോടതി പറഞ്ഞിട്ടുണ്ട്. സമരവേദി മാറ്റമില്ല. സമരം കൂടുതൽ ശക്തമാക്കും. സമരം കാരണം നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുന്നില്ലെന്നും സമരസമിതി അറിയിച്ചു.

കോടതി വിധിയുടെ പശ്ചാത്തലത്തിൽ തുടർ സമരങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സമരസമിതി അഞ്ചുമണിക്ക് യോ​ഗം ചേരും.അദാനി ഗ്രൂപ്പിന്റെ വാദങ്ങൾ കള്ളാണ്. നാളെ വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലാണ് സമരം. വിഴിഞ്ഞം തുറമുഖത്തിന് പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് സമരസമിതിയോ​ഗം ചേരുന്നത്.

 വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും, കരാർ കമ്പനിയും സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ നടപടി. ഈ മാസം 27ന് ഹർജികൾ വീണ്ടും പരിഗണിക്കും.