വേതനം വര്‍ധിപ്പിക്കണം; സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ പണിമുടക്കിലേക്ക്; നാളെ തൃശൂരില്‍ സൂചനാ സമരം
Wed, 4 Jan 2023

തൃശ്ശൂര്‍: വേതന വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കര്‍ വീണ്ടും പണിമുടക്കിലേക്ക്. പ്രതിദിന വേതനം 1500 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. സമരത്തിന്റെ ആദ്യപടിയായി നാളെ തൃശ്ശൂര്‍ ജില്ലയില്‍ സ്വകാര്യ നഴ്സിംഗ് ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടക്കും.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങാന്‍ ആണ് നഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ യുഎന്‍എയുടെ തീരുമാനം.