മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 136 അടിയിലെത്തി; വെള്ളിയാഴ്ച രാവിലെ തുറക്കും

google news
mullaperiyar dam
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് വെള്ളിയാഴ്ച രാവിലെ തുറക്കും. രാവിലെ 10 മണി മുതൽ വെള്ളം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കുമെന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് അപ്ഡേറ്റ് ചെയ്യുന്നതാണെന്നും തമിഴ്നാട് സർക്കാർ ഇടുക്കി ജില്ലാ ഭരണകൂടത്തെ അറിയിച്ചു. മുല്ലപ്പെരിയാർ വെള്ളം സ്പിൽവേയിലൂടെ ഒഴുക്കിവിടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി.
 
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എട്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്, കൊല്ലം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം ജില്ലയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. 

Tags