മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; മുന്നറിയിപ്പ് നൽകി അധികൃതർ

f
 

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.70 അടിയായി ഉയർന്നു. ജലനിരപ്പ് 136 അടിയിലേക്ക് അടുത്തതോടെ ആദ്യഘട്ട മുന്നറിയിപ്പ് ഇന്നലെ വൈകിട്ട് തമിഴ്‌നാട് നല്‍കിയിരുന്നു. ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്നതിന് പന്ത്രണ്ട് മണിക്കൂർ മുമ്പ് മുന്നറിയിപ്പ് നൽകണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യത്തെ തുടർന്നാണിത്. 

നിലവിലെ റൂൾ കർവ് അനുസരിച്ച് ജൂലൈ 18 ന് 136.50 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം. അപ്പർ റൂൾ കർവിനോട് അടുത്താൽ സ്പിൽവേ ഷട്ടർ തുറക്കാൻ സാധ്യത ഉണ്ടെന്ന് അറിയിക്കാനാണ് തമിഴ്‌നാട് കത്ത് നൽകിയത്. ഷട്ടർ ഉയർത്തേണ്ടി വന്നാൽ മതിയായ സമയത്തിന് മുമ്പ് മുന്നറിയിപ്പ് നൽകണമെന്ന് ഇടുക്കി ജില്ലാ കളക്ടർ തേനി കളക്ടർക്ക് കത്ത് നകിയിട്ടുണ്ട്. സെക്കന്‍റില്‍ 4000 ഘനയടിയോളം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ 1867 ഘനയടി വീതമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.