പെരിയാറിൽ ജലനിരപ്പ് ഉയർന്നു;ആലുവ ശിവക്ഷേത്രത്തിൽ വെള്ളത്തിൽ മുങ്ങി

aluva temple
 

കനത്ത മഴയെ തുടർന്ന് പെരിയാറിൽ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ 1.5 മീറ്ററാണ് പെരിയാറിലെ ജലനിരപ്പ് ഉയർന്നത്. ജലനിരപ്പ് ഉയർന്നതിനാൽ ഇടമലയാർ തുറന്നതിനൊപ്പം മഴ ശക്തമാവുകയും ചെയ്തതോടെയാണ് പെരിയാറിൽ ജലനിരപ്പ് ഉയർന്നത്.

ഇതോടെ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. ക്ഷേത്രത്തിൽ വെള്ളം കയറിയതോടെ പുലർച്ചെയുള്ള പൂജാ കർമ്മങ്ങൾ തടസ്സപ്പെട്ടു. വെള്ളത്തിലെ ചെളിയുടെ തോതും കൂടി . 70 എൻടിയു ആയാണ് ചെളിയുടെ തോത് വർദ്ധിച്ചത്. മഴ തുടരുകയാണെങ്കിൽ പെരിയാറിലെ ജലനിരപ്പ് ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്.

റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തിയിരുന്നു. 25 സെന്റിമീറ്റർ കൂടിയാണ് ഉയർത്തിയത്. 131.69 ക്യുമെക്‌സ് ജലമാണ് ഇപ്പോൾ പുറത്തേയ്ക്ക് ഒഴുകുന്നത്.