ക്ഷേമ പദ്ധതികൾ പ്രതിസന്ധിയിൽ;ധനമന്ത്രി കെ എൻ ബാലഗോപാൽ

balagopalan
 

സംസ്ഥാനത്ത് ക്ഷേമ പദ്ധതികൾ പ്രതിസന്ധിയിലെന്ന് നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. സാമൂഹിക ക്ഷേമ പെൻഷനും വിദ്യാഭ്യാസ ആരോഗ്യ പദ്ധതികളും പ്രതിസന്ധിയിലാണ്. കിഫ്ബി കടം സർക്കാർ ബാധ്യത അല്ലെന്ന സംസ്ഥാനത്തിന്റെ വാദം 2020-21ലെ റിപ്പോർട്ടിലും സിഎജി തള്ളി. പുറത്തു നിന്നുള്ള കടമെടുക്കൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് .

കിഫ്ബിക്കും സോഷ്യൽ സെക്യൂരിറ്റി പെൻഷനും നൽകിയ ഗ്യാരന്റി കേന്ദ്രം കടബാധ്യതയാക്കി. കേരളത്തിന് ആകെ 14,000 കോടി രൂപ കടബാധ്യത ആയെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ കടമെടുപ്പ് താളം തെറ്റും. വായ്‌പ എടുക്കാനാകുന്ന തുകയും  ഇടിയും.കിഫ്ബി കടവും, പെൻഷൻ നൽകാനായി എടുക്കുന്ന വായ്പകളും പൊതുകടത്തിന്റെ പരിധിയിൽ തന്നെ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.