ബാലഭാസ്കറിന്റെ പിതാവിനെ സരിത എസ് നായർ വിളിച്ച്‌ സഹായം ആവശ്യപ്പെട്ടതിനു പിന്നിലെന്ത്?

saritha
 സഹായം വാഗ്ദാനം ചെയ്ത് സരിത എസ് നായര്‍ വിളിച്ചിരുന്നതായി ബാലഭാസ്‌കറിന്റെ പിതാവ്.സരിത വിളിച്ച കാര്യം ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി തന്നെയാണ് വെളിപ്പെടുത്തിയത്. ഇക്കാര്യം സരിതയും സ്ഥിരീകരിച്ചു.മരണത്തില്‍ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെതിരായ ഹര്‍ജിയില്‍ ഈ മാസം 30ന് വിധി വരാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. 

ഹര്‍ജി സിബിഐ പ്രത്യേക കോടതി തള്ളുമെന്നും  മേല്‍ക്കോടതിയില്‍ പോകാന്‍ സഹായം നല്‍കാമെന്നും  വാഗ്ദാനം ചെയ്തതായും ഉണ്ണി അറിയിച്ചു. സഹായം ആവശ്യപ്പെട്ടതിനു പിന്നിലെന്ത് എന്ന് വ്യക്തമല്ല .സുപ്രീം കോടതി അഭിഭാഷകന്റെ അപേക്ഷ ഹൈക്കോടതി ചീഫ് ജസ്റ്റിന് നല്‍കാമെന്നും സരിത പറഞ്ഞു.സരിതയുമായി തനിക്ക് ഒരു പരിചയവുമില്ല. സരിതയുടെ അഭിഭാഷകനും തന്റെ അഭിഭാഷകനും ഒന്നല്ല. എന്നിട്ടുംസരിത എന്തിനാണ്  വിളിച്ചതെന്ന് വ്യക്തമല്ലെന്നും കേസില്‍ അട്ടിമറി സംശയിക്കുന്നുവെന്നും ഉണ്ണി വെളിപ്പെടുത്തി.

 സഹായം ചെയ്യുകയായിരുന്നു ലക്ഷ്യമെനന്നായ് സരിത ഇക്കാര്യത്തിൽ  അറിയിച്ചത്. സൗഹാര്‍ദ പരമായി കേസിന്റെ  കാര്യങ്ങള്‍ സംസാരിക്കാനാണ് വിളിച്ചത്. ഇത്തരം കേസുകളുടെ ഭാവി സംബന്ധിച്ച് തനിക്കുള്ള അറിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വിളിച്ചതെന്നും സരിത പറഞ്ഞു.