സം​സ്ഥാ​ന​ത്ത് ഇന്നുമുതൽ നവംബർ ആറു വരെ വ്യാപക മഴക്ക് സാധ്യത; മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

rain
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നവംബർ 4 മുതൽ നവംബർ 6 വരെയുള്ള തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ലും വ്യാ​പ​ക​മാ​യ മ​ഴ പെ​യ്യു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലാ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ശ​നി​യാ​ഴ്ച ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഞാ​യ​റാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്.

കേരളാ തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുവെന്നും ചക്രവാത ചുഴിയിൽ നിന്നും തെക്കൻ ആൻഡമാൻ കടൽ വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുവെന്നും നിരീക്ഷകർ അറിയിച്ചു. ഇതിന്റെ ഫലമായാണ് കേരളത്തിൽ മഴക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നൽ മഴക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. തെക്കൻ കേരളത്തിൽ നവംബർ 4 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.