സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

s

 തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം ദുർബലമായി ന്യുനമർദ്ദമായി തീർന്നു. എന്നാല്‍, വടക്കു കിഴക്കൻ വിദർഭക്കും സമീപ പ്രദേശത്തിനും മുകളിൽ മറ്റൊരു ന്യുനമർദ്ദം നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തി  അതിന്റെ  സാധാരണ സ്ഥാനത്തുനിന്ന് വടക്കോട്ട് മാറിയിട്ടുണ്ട്.

ഇതിന്‍റെ ഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തിൽ വ്യാപകമായ സാധാരണ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തിൽ  ജൂലൈ 18 മുതൽ 22 വരെ  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ  മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.