വന്യജീവി ശല്യം: നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്രം, പ്രക്ഷോഭം വസ്തുത മനസിലാക്കാതെയെന്ന് വനം മന്ത്രി

ak
 

കോഴിക്കോട്: വന്യജീവി ശല്യം തടയാന്‍ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും മലയോര ജനതയുടെ പ്രക്ഷോഭം വസ്തുതകള്‍ മനസ്സിലാക്കാതെയാണെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍. ബഫര്‍ സോണ്‍ വിഷയത്തില്‍ തുടക്കത്തിലും ഇതുണ്ടായെന്നും അദ്ദേഹം പറഞ്ഞു. താമരശേരി ബിഷപ്പിന്റേത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതില്‍ തര്‍ക്കത്തിനില്ലെന്നും ആ അഭിപ്രായ പ്രകടനത്തിനൊപ്പം ഇന്നത്തെ നിയമം പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നുവെന്നും എകെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ധോണിയെ വിറപ്പിച്ച പിടി7യെ പിടികൂടാന്‍ സാധിച്ചു. വളരെ ശ്രമകരമായാണ് ദൗത്യസംഘം പിടി7 എന്ന കൊമ്പനാനയെ പിടികൂടിയത്. ഇന്നലെ ദൗത്യം പൂര്‍ത്തിയാക്കാമെന്ന് കരുതിയിരുന്നു. എന്നാല്‍ വന്യമൃഗത്തിന്റെ സഞ്ചാരം പ്രവചിക്കാനാവില്ല. ഇന്നലെ പരാജയപ്പെട്ടതിന്റെ നിരാശയുണ്ടായിരുന്നുവെന്നും വനം മന്ത്രി പറഞ്ഞു.