തൃശൂരിൽ തെരുവുനായയുടെ കടിയേറ്റ സ്ത്രീ മരിച്ചു

Stray dogs
 

തൃശൂർ: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പോസ്റ്റ് വുമൺ മരിച്ചു. തൃശൂർ ഗുരുവായൂർ കണ്ടാണശ്ശേരി പോസ്റ്റ് ഓഫീസിലെ താൽക്കാലിക പോസ്റ്റ് വുമൺ ഷീലയാണ് മരിച്ചത്. മൂന്നു ദിവസം മുമ്പാണ് തെരുവ് നായയുടെ കടിയേറ്റത്. പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് എടുത്തിരുന്നു.

കുത്തിവെപ്പ് എടുത്ത ശേഷം വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ ഛർദിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. 

മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകൂ.