അവധിയെടുത്ത് മുങ്ങുന്ന സർക്കാർ ജീവനക്കാർക്ക് പണി
Sat, 6 Aug 2022
സർക്കാർ ജീവനക്കാർ അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ 20 വർഷത്തെ അവധി അഞ്ച് വർഷത്തേക്കായി കുറച്ചു. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സർക്കാർ പറയുന്നത്. 5 വർഷത്തിന് ശേഷം ജോലിയിൽ ഹാജരായില്ലെങ്കിൽ പിരിച്ചു വിടും.
പുതിയ സർവീസ് ഭേദഗതി അനുസരിച്ച ഒരു സർവീസ് കാലയളവിൽ 5 വർഷത്തേക്ക് മാത്രമായിരിക്കും ശൂന്യവേദന അവധി സർക്കാർ അനുവദിക്കുക.
സർക്കാർ നടത്തിയ പരിശോധനയിൽ സർവിസിൽ കയറിയ ശേഷം ജീവനക്കാർ പത്തും ഇരുപതും വർഷത്തിൽ കൂടുതൽ അവധി എടുത്ത് വിദേശത്തും മറ്റും ജോലി ചെയ്യുന്നതായി കണ്ടെത്തിയിരുന്നു.
ഇതേതുടർന്നാണ് ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാൻ തീരുമാനമെടുത്തത്.