ലോക നൃത്ത ദിനാഘോഷം മാനവീകതയുടെ ഉത്സവം;മന്ത്രി സജി ചെറിയാൻ

ff

വംശീയതയുടെ അതിർവരമ്പുകളെ മായ്ച്ചു കളയുന്ന കലയാണ് നൃത്തമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലോക നൃത്ത ദിനത്തിൽ കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ, ഭരതകല ആർട്സ്  അക്കാദമിയുമായി സഹകരിച്ച് ഒരുക്കിയ 24 മണിക്കൂർ നീണ്ടു നിൽക്കുന്ന നൃത്തോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 200 ഓളം പ്രതിഭകൾ പങ്കെടുത്ത അഖണ്ഡ നൃത്തോത്സവം നൃത്ത കലയോടുള്ള മാതൃകാപരമായ ആദരവ് കൂടിയാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സൂര്യാകൃഷ്ണമൂർത്തി, ഭരതകല ഡയറക്ടർ ബിന്ദുലക്ഷ്മി, ഗിരിജ ചന്ദ്രൻ, കലാമണ്ഡലം വിമല മേനോൻ, ഡോ. എ അനിൽ കുമാർ, ഡോ.ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.

jh

ചടങ്ങിൽ മാർഗി ഉഷ, ആനി ജോൺസൺ, ചിത്രാ മോഹൻ, സുരഭി - എന്നീ കലാകാരികളെ ആദരിച്ചു. ഇന്ന് (ഏപ്രിൽ 30) രാവിലെ 10 മണിക്ക് നടക്കുന്ന സമാപന സമ്മേളനം വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പന്ന്യൻ രവീന്ദ്രൻ, പ്രമോദ് പയ്യന്നൂർ, പി. എസ് ശ്രീകല, കരമന ഹരി, സന്ദീപാനന്ദ ഗിരി,വി.ടി. മുരളി, ഡോ. ഷാഹുൽ ഹമീദ്, ഗിരീഷ് പുലിയൂർ,സൗപർണ്ണിക പ്രദീപ്, ബിന്ദു ലക്ഷ്മി, വിനോദ് വൈശാഖി എന്നിവർ പങ്കെടുക്കും. നൃത്തോത്സവത്തിൽ പങ്കെടുത്തവർക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും വിശിഷ്ടാതിഥികൾ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും. 24 മണിക്കൂർ ഇടതടവില്ലാതെ അരങ്ങേറിയ ഈ സംരംഭം ഏഷ്യാ ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സിൽ ഇടം നേടുവാനുള്ള നിരീക്ഷണവും നൃത്തോത്സവത്തോടനുബന്ധിച്ച് നടന്നു.