ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞു

civic chandran
ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ അറസ്റ്റ്  തടഞ്ഞു. കോഴിക്കോട് ജില്ലാ കോടതിയില്‍ സിവിക് ചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ജൂലൈ 30 വരെ അറസ്റ്റ്  തടഞ്ഞു കൊണ്ടുള്ള കോടതി നടപടി. ഹര്‍ജി തീര്‍പ്പാക്കും വരെ അറസ്റ്റ് ചെയ്യരുത്  എന്നാണ്  ഉത്തരവ്. വാദം കേള്‍ക്കാനും രേഖകള്‍ ഹാജരാക്കാനുമായി ഹര്‍ജി വീണ്ടും ഈ മാസം 30ന് പരിഗണിക്കും. 

കഴിഞ്ഞയാഴ്ച കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്‍ ഒളിവില്‍ പോയത്.  ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമ പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. 

അതേസമയം, പരാതി ഉയര്‍ന്നയുടന്‍ സിവിക് തമിഴ്നാട്ടിലേക്ക് കടന്നെന്നുള്ള വിവരങ്ങളാണ് പുറത്തു വന്നത്. 
ഏപ്രില്‍ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്.