പ്രതിപക്ഷം ആവശ്യപെടുമ്പോൾ രാജിവയ്ക്കാന്‍ കഴിയില്ല;രാജി തമാശയായി മാത്രമേ കാണുന്നുള്ളു

arya
 തിരുവനന്തപുരം: താൻ രാജിവയ്ക്കണമെന്നു പ്രതിപക്ഷം ഉയർത്തുന്ന ആവശ്യം തമാശയായി മാത്രമേ കാണാന്‍ കഴിയുവെന്ന്  മേയര്‍ ആര്യാ രാജേന്ദ്രന്‍. പ്രതിപക്ഷം സമരം ഉണ്ടാക്കുമ്പോഴെക്കെ രാജി എന്നു പറയുകയാണ്. രാജി എന്ന വാക്ക് വെറുതെ കിടക്കുന്നതുകൊണ്ട് അവര്‍ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും എന്നും ആര്യ പറഞ്ഞു . 

പ്രതിപക്ഷം ആവശ്യപെടുമ്പോൾ രാജിവയ്ക്കാന്‍ കഴിയില്ലെന്നും തന്നെ മേയറായി ചുമതലപ്പെടുത്തിയത് അവരല്ല എന്നും ആര്യ തുറന്നടിച്ചു. ജനങ്ങള്‍ തെരഞ്ഞെടുത്ത് കൗണ്‍സിലറാക്കി. പാര്‍ട്ടി മേയറുമാക്കി. രാജിയെ പറ്റി ആലോചിക്കേണ്ടത് പാര്‍ട്ടിയാണ്. തന്റെ എന്തെങ്കിലും പ്രത്യേകപരമായ കഴിവുകൊണ്ട് അല്ല മേയറായത്. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല താന്‍ നിര്‍വഹിക്കുന്നുവെന്ന് മാത്രം ആര്യ പറഞ്ഞു. 

 സമരത്തിന്റെ പേരില്‍ കൗണ്‍സിലര്‍മാരെ മര്‍ദ്ദിക്കുന്നതും ജനങ്ങളെ ദ്രോഹിക്കുന്നതും ശരിയായ നടപടിയല്ല. കത്തിലെ അന്വേഷണം ശരിയായ രീതിയില്‍ നടക്കുമെന്ന് ഉറപ്പുണ്ട്. ഡിആര്‍ അനിലിന്റെ കത്ത് അദ്ദേഹത്തിന്റെതാണെന്ന് പറഞ്ഞിട്ടുണ്ട്. . എല്ലാം അന്വേഷിക്കട്ടെയെന്നും ആര്യ വ്യക്തമാക്കി .