ദമ്പതികൾക്കും മകൾക്കും പൊള്ളലേറ്റ സംഭവം; മകൾക്കു പിന്നാലെ അമ്മയും മരിച്ചു
Sat, 14 May 2022

ആറന്മുള: സംസാരശേഷിയില്ലാത്ത ദമ്പതികൾക്കും നാല് വയസ്സുള്ള മകൾക്കും പൊള്ളലേറ്റ സംഭവത്തിൽ മകൾക്കു പിന്നാലെ അമ്മയും മരിച്ചു. ആറന്മുള പടിഞ്ഞാറെ മേലാടത്ത് അരുണിന്റെ ഭാര്യ ശ്യാമ (28) ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ശ്യാമയുടെ മകൾ ആദിശ്രീ (4) വെള്ളിയാഴ്ച ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
കഴിഞ്ഞ 6ന് പുലർച്ചെ 3 മണിയോടെയാണ് ശ്യാമയെയും മകൾ ആദിശ്രീയെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നിനിടെ ശ്യാമയുടെ ഭർത്താവ് അരുണിനും പൊള്ളലേറ്റു.
സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ശ്യാമയുടെ പിതാവ് തിരുവനന്തപുരം കുടപ്പനക്കുന്ന് പാണൻവിള മുണ്ടയ്ക്കൽ ലെയ്നിൽ മോഹനൻ നായർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.