പ​ത്ത​നം​തി​ട്ട​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വ് മ​രി​ച്ചു

drown
 

പ​ത്ത​നം​തി​ട്ട: കൊ​ല്ല​മു​ള പ​ല​ക​ക്കാ​വി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വ് മ​രി​ച്ചു. കൊ​ല്ല​മു​ള്ള സ്വ​ദേ​ശി അ​ദ്വൈ​ത് (22) ആ​ണ് മ​രി​ച്ച​ത്. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട അ​ദ്വൈ​തി​നെ ക​ണ്ടെ​ത്തി മു​ക്കൂ​ട്ടു​ത​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​തി​നോ​ട​കം മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ദ്വൈ​തും സു​ഹു​ത്തും കൂ​ടി​യാ​ണ് തോ​ട്ടി​ൽ ഇ​റ​ങ്ങി​യ​ത്. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട സു​ഹൃ​ത്ത് ക​ര​യ്ക്ക് കേ​റി​യെ​ങ്കി​ലും അ​ദ്വൈ​ത് ഒ​ഴു​കി പോ​കു​ക​യാ​യി​രു​ന്നു.
 
അതേസമയം കോട്ടയം ഇലവീഴാപൂഞ്ചിറയിൽ വിനോദസഞ്ചരികൾ കുടുങ്ങി. സഞ്ചരികൾ മേച്ചാൽ പള്ളിയിൽ അഭയം പ്രാപിച്ചതായാണ് ലഭ്യമാകുന്ന വിവരം.ആർക്കും പരിക്കുകളില്ല. രക്ഷാപ്രവർത്തനത്തിന് പൊലീസും അഗ്‌നിരക്ഷാ സേനയും പുറപ്പെട്ടിട്ടുണ്ട്. ശക്തമായ മഴയെതുടർന്ന് കോട്ടയം ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകളാണ് തുറന്നത്.