ഇത്തിക്കരയാറ്റിൽ കുളിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ടു
Tue, 2 Aug 2022

കൊല്ലം: ഇത്തിക്കരയാറ്റിൽ കുളിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ടു. അയത്തിൽ സ്വദേശി നൗഫലിനെയാണ് കാണാതായത്. ഇന്ന് വൈകിട്ട് അഞ്ചോടെ പള്ളിമൺ ഭാഗത്ത് വച്ചാണ് അപകടം സംഭവിച്ചത്.
ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ രക്ഷപെടുത്തി. സ്ഥലത്ത് യുവാവിനായുള്ള തെരച്ചിൽ തുടരുകയാണ്.
തീരമേഖലയിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് നാലു വരെ അറബിക്കടലിൽ മത്സ്യബന്ധനം പാടില്ലെന്നാണ് കർശന നിർദേശം. 3 മുതല്‍ മീറ്റർ 3.3 മീറ്റർ വരെ ശക്തമായ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.