യൂത്ത് കോൺഗ്രസ് നേതാക്കൾ പീഡനക്കേസ് പ്രതികൾ;ഡിവൈഎഫ്ഐ

google news
dyfi
 യൂത്ത് കോൺഗ്രസ് നേതാക്കൾ പൊതുവേ പീഡന കേസ് പ്രതികളാണെന്ന് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആണ് യൂത്ത് കോൺഗ്രസിനെതിരെ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചത്.

ഡിവൈഎഫ്ഐ ജനാധിപത്യ പ്രതിഷേധങ്ങൾക്ക് എതിരല്ല. മുഖ്യമന്ത്രി പ്രതിഷേധങ്ങളെ ഭയപ്പെടുന്നു എന്ന് പ്രചരിപ്പിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത് . ക്രിമിനൽ കേസ് പ്രതികളെ വാടകയ്‌ക്കെടുത്ത് യൂത്ത് കോൺഗ്രസ് സമരം നടത്തുന്നു. മുഖ്യമന്ത്രിക്കെതിരെ സമരം നടത്തുന്നത് എന്തിനാണെന്ന് പാർട്ടി വ്യക്തമാക്കണം. കരിങ്കൊടി പ്രതിഷേധത്തിന് ഡിവൈഎഫ്ഐ എതിരല്ലെന്നും വി.കെ സനോജ് പറഞ്ഞു.

എല്ലാ നിയമനങ്ങളും പിഎസ്‍സിക്ക് വിടണമെന്നാണ് ഡിവൈഎഫ്ഐ നിലപാട്. ഇത് സംഘടനയുടെ പ്രഖ്യാപിത നയമാണെന്നും, സർക്കാരിനെ വിഷയം അറിയിച്ചിട്ടുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. 

Tags