തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

Youth Dies In Accident At Kozhikode
 

കോഴിക്കോട്: രാമനാട്ടുകരയില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

ഐക്കരപ്പടി കൈതക്കുണ്ട സ്വദേശി സൗരവ് (21) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ രാഹുല്‍ ശങ്കറിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 വെള്ളിയാഴ്ച പുലർച്ചെ 5.15 ഓടെ ആയിരുന്നു അപകടം. ഫറോക്ക് കോളജ് - വാഴക്കാട് റോഡിൽ കാരാട് പറമ്പ് സ്ഥാനാർഥി പടിയിൽ ആണ് അപകടം നടന്നത്. സുഹൃത്ത് രാഹുൽ ശങ്കർ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.