യുസഫലി നിർബന്ധിച്ചു; മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് വന്നിറങ്ങി

google news
cm
 

സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ എറണാകുളത്തു നിന്നും മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയത് ഹെലികോപ്റ്ററിൽ. മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ലുലു ഗ്രൂപ്പിന്റെ മെഴ്‌സിഡസ് ബെൻസ് ശ്രേണിയിലെ എയർബസിലാണ് ഇന്നുച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തിയത്. എറണാകുളത്ത് ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രിയും കുടുംബവും കവടിയാർ ഗോൾഫ് ക്ലബിന് സമീപത്തെ ഗ്രൗണ്ടിൽ വന്നിറങ്ങിയത്. 

ഹെലികോപ്റ്ററിൻ്റെ ഉടമയായ ലുലു ഗ്രൂപ്പ് ചെയർമാൻ യുസഫലിയും എറണാകുളത്തെ പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിക്കു ശേഷം തൻ്റെ ഹെലികോപ്റ്ററിൽ തലസ്ഥാനത്തേക്ക് പോകാൻ മുഖ്യമന്ത്രിയെ യൂസഫലി നിർബന്ധിക്കുകയായിരുന്നുവെന്നും വിവരങ്ങളുണ്ട്. തുടർന്നാണ് മുഖ്യമന്ത്രിയും ഭാര്യയും ഹെലികോപ്റ്ററിൽ യാത്ര തിരിച്ചത്.

കാലാവസ്ഥ മോശമായ സാഹചര്യത്തിൽ പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ഹെലിക്കോപ്‌റ്റർ ഇറക്കാനായിരുന്നു നേരത്തെ തിരുമാനിച്ചിരുന്നത്. എന്നാൽ അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ കവടിയാർ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കുകയായിരുന്നു. 

Tags