സു​ബൈ​ർ വ​ധം: രണ്ട് പേർ കൂടി അറസ്റ്റിൽ

Zubair murder case-Two more arrested
 

പാ​ല​ക്കാ​ട്: എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ സു​ബൈ​റി​ന്‍റെ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​ർ കൂടി അ​റ​സ്റ്റി​ൽ. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ വി​ഷ്ണു, മ​നു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​നു ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കെ​ടു​ത്ത​യാ​ളാ​ണ്. വി​ഷ്ണു ആ​ദ്യ വ​ധ​ശ്ര​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​യാ​ളാ​ണ്.

സ​ഞ്ജി​ത്തി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലു​ള്ള പ്ര​തി​കാ​ര​മാ​ണ് സു​ബൈ​ർ വ​ധം എ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കൂ​ടു​ത​ൽ പേ​ർ​ക്ക് ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
  

സുബൈർ വധക്കേസിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് എസ്.ഡി.പി.ഐ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആർ.എസ്.എസിനെ തൃപ്തിപ്പെടുത്താനായി പൊലീസ് കേസ് അട്ടിമറിക്കുകയാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. പൊലീസിനെതിരെ സംസ്ഥാന വ്യാപകമായി സമരം തുടങ്ങുമെന്നും എസ്.ഡി.പി.ഐ നേതാക്കൾ പറഞ്ഞു. ബി.ജെ.പി, ആര്‍.എസ്.എസ് പ്രവർത്തകരാണ് അറസ്റ്റിലായതെങ്കിലും ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് അന്വേഷണം നിങ്ങിയിട്ടില്ല. പ്രത്യക്ഷമായ തെളിവുകൾ ഉണ്ടായിട്ടും കേസ് അട്ടിമറിക്കുകയാണെന്ന് എസ്.ഡി.പി. ഐ ആരോപിച്ചു.