×

നെഞ്ച് തകരുന്ന നോട്ടം! ആടുജീവിതത്തിന്റെ പുത്തൻ പോസ്റ്റർ പങ്കുവെച്ച് രൺവീർ സിംഗ്

google news
aadujeevitham

സിനിമാ ആസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിനെ നായകനാക്കി ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ പത്തിനാണ് തിയേറ്ററുകളിൽ എത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി പ്രേക്ഷകരിലെത്തുന്ന ആടുജീവിതം അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ചർച്ചയായ ചിത്രം കൂടിയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

ബോളിവുഡ് താരം രൺവീർ സിംഗ് ആണ് പോസ്റ്റർ പങ്കുവെച്ചിട്ടുള്ളത്. വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്നുവെന്ന് അറിയിച്ചാണ് രൺവീർ സിംഗ് എത്തിയത്. പോസ്റ്ററിലെ പൃഥ്വിരാജിന്റെ ലുക്ക് വൈറലാവുകയാണ്. നിറകണ്ണുകളായി വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന പൃഥ്വിരാജിനെ പോസ്റ്ററിൽ കാണാം. പ്രതീക്ഷകൾ മങ്ങി നെഞ്ചു തകർന്ന് നിൽക്കുന്ന പൃഥ്വിയാണിത്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags