കാട്ടാനയുടെ മുന്നില്‍ അകപ്പെട്ട ദമ്പതികള്‍ ബൈക്കില്‍ നിന്ന് വീണു പരിക്കേറ്റു

elephant

തൃശൂര്‍: തൃശൂരില്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെട്ട ദമ്പതികള്‍ ബൈക്കില്‍ നിന്ന് വീണു പരിക്കേറ്റു. കാരിക്കുളം സ്വദേശികളായ അഷ്റഫ്, നസിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നു രാവിലെ അഞ്ചരയോടെ പാലപ്പിള്ളിയിലാണ് സംഭവം. 

റബര്‍ ടാപ്പിങ്ങിന് പോയ ദമ്പതികളാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടത്. ഇതേ തുടര്‍ന്ന് നിയന്ത്രണ നഷ്ടടപ്പെട്ട ബൈക്കില്‍ നിന്ന് രണ്ടുപേരും വീഴുകയായിരുന്നു. ഇതു വഴി വന്ന മറ്റു യാത്രക്കാരാണ് ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.