പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കുടുംബശ്രീ ജനകീയ ഹോട്ടലിന് തീപിടിച്ചു
Fri, 17 Mar 2023

പാലക്കാട്: പുതുശേരിയില്‍ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കുടുംബശ്രീ ജനകീയ ഹോട്ടലിന് തീപിടിച്ചു. ജീവനക്കാര്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി.
അപകടത്തില്‍ ഏകദേശം ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കുടുംബശ്രീ ജീവനക്കാര്‍ പറഞ്ഞു. കഞ്ചിക്കോട് അഗ്‌നി രക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് ഹോട്ടലിലെ തീ അണച്ചത്. അതേസമയം, സിലിണ്ടര്‍ പൊട്ടി തെറിച്ചതിന്റെ ആഘാതത്തില്‍ തൊട്ടടുത്തുള്ള ട്രാക്ടര്‍ ഏജന്‍സിയുടെ ഓഫീസിലും കേടുപാടുകള്‍ സംഭവിച്ചു.