ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

black.fungus

പാലക്കാട്: ബ്ലാക്ക് ഫം​ഗസ് ബാധിച്ച് സംസ്ഥാനത്ത് ഒരുമരണം കൂടി. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്തയാണ് (48) മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വസന്ത. ഇന്നലെയോടെ രോഗം മൂര്‍ച്ഛിച്ച ഇവര്‍ ഇന്ന് വൈകുന്നേരത്തോടെയാണ് മരിച്ചത്. 


കഴിഞ്ഞ 23-ാം തീയതിയാണ് പാലക്കാട്, കൊട്ടശ്ശേരി സ്വദേശിനിയായ വസന്തയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ചതിനേത്തുടര്‍ന്ന് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോവിഡ് മുക്തയായെങ്കിലും ബ്ലാക്ക് ഫംഗസ് ഗുരുതരമായി ബാധിച്ചാണ് മരണം സംഭവിച്ചത്. പ്രമേഹമുള്‍പ്പെടെ മറ്റ് അസുഖങ്ങള്‍ക്കും ചികിത്സയിലായിരുന്നു.

അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടാം ദിവസവും ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമം തുടരുകയാണ്. ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരില്‍ നിന്നും മരുന്ന് എത്തിച്ചാണ് രോഗികള്‍ക്ക് നല്‍കിയത്. ഇന്ന് ചികിത്സിക്കാന്‍ മരുന്ന് സ്റ്റോക്കില്ല.