ലതിക സുഭാഷിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്ത മന്ത്രി എ.കെ ശശീന്ദ്രൻ

ls

തിരുവനന്തപുരം: ലതിക സുഭാഷിനെ   എൻ സി പിയിലേക്ക് സ്വാഗതം ചെയ്ത മന്ത്രി എ.കെ ശശീന്ദ്രൻ. കോൺഗ്രസിൽ നിന്നും വരുന്നവർക്ക് അർഹമായ പരിഗണന എൻ സി പി നൽകുമെന്നും മന്ത്രി പറഞ്ഞു. എൻ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയുമായി ലതിക ചർച്ച നടത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടി ആയതിനാലാണ് എൻ സി പിയുമായി സഹകരിക്കുന്നതെന്ന്. കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തലമുണ്ഡനം ചെയ്ത ലതിക സുഭാഷ്  പ്രതിഷേധം നടത്തിയിരുന്നു. ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ലതിക കോൺഗ്രസ് സ്ഥാനാർഥിയുടെ തോൽവിക്ക് കൂടി കാരണമായി.