മ​ല​പ്പു​റ​ത്ത് 16 ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ല്‍​പ്പ​ണ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍

gc

 മലപ്പുറം : മലപ്പുറത്ത്16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ. തിരൂരങ്ങാടി സ്വദേശി കാസിമിനെയാണ് താനൂരിൽ നിന്ന് പോലീസ് പിടികൂടിയത്. 500,2000 നോട്ടുകൾ ദേഹത്ത് ബെൽറ്റ് പോലെ കെട്ടി കടത്താനായിരുന്നു ശ്രമം.കോ​യ​മ്പ​ത്തൂ​ര്‍- ക​ണ്ണൂ​ര്‍ എ​ക്‌​സ്പ്ര​സ് ട്രെ​യി​നി​ല്‍ താ​നൂ​രി​ലെ​ത്തി​യ ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കോ​യ​മ്പ​ത്തൂ​രി​ല്‍​നി​ന്ന് നി​ര​വ​ധി ത​വ​ണ ഇ​യാ​ള്‍ പ​ണ​മെ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ള്‍ നേ​ര​ത്തെ​യും കു​ഴ​ല്‍​പ്പ​ണ കേ​സു​ക​ളി​ല്‍ പി​ടി​യി​ലാ​യി​രു​ന്നു.