തൃശൂരില്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം; നായ്ക്കുട്ടികള്‍ വെന്തുമരിച്ചു
Fri, 10 Mar 2023

തൃശൂര്‍ : തൃശൂരില്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം. ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. 10 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, തീപിടുത്തത്തില്‍ ഇവിടെ ഉണ്ടായിരുന്ന നായ്ക്കുട്ടികള്‍ വെന്തുമരിച്ചു. അപകടത്തില്‍ രണ്ടു കോടിയുടെ നഷ്ടം ഉണ്ടായതായി ഇവന്റ് മാനേജ്‌മെന്റ് ഉടമ പറഞ്ഞു.