അമ്പൂരിയിൽ മധ്യവയസ്കൻ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ

re

അമ്പൂരി;അമ്പൂരിയിൽ മധ്യവയസ്കൻ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ. അമ്പൂരി കണ്ണൻതിട്ട സ്വദേശി സെൽവ മുത്തുവിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്. സംഭവമറിഞ്ഞ പ്രദേശവാസികൾ വീട്ടിൽ എത്തുകയായിരുന്നു.

തലയിലും കഴുത്തിലുമാണ് ആഴത്തിലുള്ള വെട്ടേറ്റത്. ഇതാവാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഭാര്യയെ നെയ്യാർഡാം പൊലീസ് ചോദ്യം ചെയ്യുകയാണ്. സ്ഥിരമായി കുടുംബ പ്രശ്‌നങ്ങൾ നടന്നിരുന്നെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.