നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്

lorry accident

അരൂര്‍: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നിര്‍ത്തിയിട്ടിരുന്ന ലൈലാന്റ് ലോറി ഡ്രൈവര്‍ ഈറോഡ് ചെട്ടി പാളയം സ്വദേശി ഗോപി (50) ക്കാണ് പരിക്കേറ്റത്. ദേശീയ പാതയില്‍ അരൂര്‍ കെല്‍ട്രോണ്‍ കവലക്ക് തെക്കുവശം കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്.

ലോറി നിര്‍ത്തി രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ നിയന്ത്രണം തെറ്റിയ മിനിലോറി പിന്നില്‍ ഇടിക്കുകയായിരുന്നു. ചരക്ക് ഇറക്കി ചേര്‍ത്തലയില്‍ നിന്ന് ഈറോഡിലേക്ക് പോവുകയായിരുന്നു ലോറി. തിരുവനന്തപുരത്തു നിന്ന് തിരുപ്പൂരിലേക്ക് പ്ലൈവുഡ് കയറ്റിപ്പോകുകയായിരുന്നു മിനിലോറി. മിനിലോറി ഡ്രൈവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.