ലോക്ക്ഡൗൺ സമയത്ത് വായ്‌പ തിരിച്ചടവിന് മോറട്ടോറിയം പ്രഖ്യാപ്പിക്കണം; കേന്ദ്രത്തിന് കത്ത് അയച്ചു സംസ്ഥാന സർക്കാർ

mny

തിരുവനന്തപുരം: ലോക്ക്ഡൗൺ  സമയത്ത് വായ്‌പ തിരിച്ചടവിന് മോറട്ടോറിയം പ്രഖ്യാപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയച്ചതായി സംസ്ഥാന സർക്കാർ നിയമസഭയിൽ. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഈ കാര്യം അറിയിച്ചത്.

വായ്‌പ തിരിച്ചടവിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നൽകിയ സബ്മിഷന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. ജൂൺ 30 ന് തീരുന്ന കാർഷിക വായ്പകൾ പലിശ സബ്‌സിഡിയോടെ പുതുക്കാൻ അവസരം നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഇതിനായി ബാങ്കുകളുടെ യോഗം വിളിക്കുമെന്നും ധനമന്ത്രി പറഞ്ഞു. അതേ സമയം വായ്‌പ തിരിച്ചടവിന് മൂന്ന് മാസമെങ്കിലും ഇളവ് അനുവദിക്കണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു.

കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് കേന്ദ്ര സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. സമാനമായ നിലയിൽ രണ്ടാം കോവിഡ് തരംഗത്തിലും പശ്ചാത്തലത്തിലും മൊറട്ടോറിയം പ്രഖ്യാപിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നിലനിൽക്കുന്നുണ്ട്.