അഗസ്ത്യാർകൂടത്തിൽ ട്രക്കിങ്ങിന് പോയ കർണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

a native of Karnataka fell and died while trekking in agasthyarkoodam
 

തിരുവനന്തപുരം: അഗസ്ത്യാർകൂടത്തിൽ ട്രക്കിങ്ങിന് പോയ കർണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കർണാടക ഷിമോഗ സ്വദേശി മുഹമ്മദ് റാഫി (49) ആണ് മരിച്ചത്. ബോണക്കാട് നിന്ന് 9 കിലോമീറ്റർ അകലെ അട്ടയാർ എന്ന സ്ഥലത്ത് വെച്ചാണ് ഇദ്ദേഹം കുഴഞ്ഞുവീണത്.

വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സംഭവം. ഇന്ന് രാവിലെ 37 പേർ അടങ്ങുന്ന സംഘമാണ് അഗസ്ത്യാർ കൂടത്തിലേയ്ക്ക് പോയത്. മൃതദേഹം കാൽ നടയായി കൊണ്ടുവരുകയാണ്. ബോണക്കാട് വരെ വാഹനം പോകൂ എന്നതാണ് പ്രതിസന്ധി. വിതുര താലൂക്കാശുപത്രിയിലാണ് മൃതദേഹം എത്തിക്കുന്നത്.